പുഴ.കോം > ഗ്രാമം > കവിത > കൃതി

പടിയിറക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വയലാർ ഗോപാലകൃഷ്‌ണൻ

കവിത

എല്ലാമെരിയുന്ന കാലം നമുക്കൊക്കെ

വെണ്ണീറ്‌ തൊട്ടു നടന്നു പോകാം

ഒക്കെയൊടുങ്ങുന്ന കാലം നമുക്കൊക്കെ

മക്കളെ തിന്നും വിശപ്പടക്കാം

വൃദ്ധവ്യഥയും കിളുന്നു വായ്‌ത്താരിയും

വാറ്റിയെടുത്തു കുടിച്ചു തുളളാം

അച്‌ഛന്റെ നാവും, കരളും പിഴുതെടു-

ത്തൊറ്റ മുലച്ചിക്ക്‌ കാഴ്‌ചവയ്‌ക്കാം

അമ്മയെകാട്ടിൽ കളഞ്ഞിട്ട്‌ പാഴ്‌ജന്മ

ബന്ധങ്ങളൊക്കെക്കുഴിച്ചു മൂടാം

ക്രിക്കറ്റ്‌ മോന്താം കഴിയുമെങ്കിൽ കുറേ

വിക്കറ്റ്‌ വീഴ്‌ത്തി പടിയിറങ്ങാം


വയലാർ ഗോപാലകൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.