കർക്കിടകത്തിന്റെ
കാർമേഘം പോയിതാ
ചിങ്ങത്തിൻ പൊൻവെയിലെത്തി.
അത്തം പിറന്നിനി
പത്ത് നാൾ മാത്രം
ചിങ്ങത്തിരുവോണമെത്താൻ.
പൂക്കളം വയ്ക്കണം
മാവേലി മന്നനായ്
പൂക്കുട തേടിപ്പിടിക്കാം
പൂവായ പൂവെല്ലാം
കൂടിയിലാക്കിടാം
പൂക്കളം നന്നായൊരുക്കാം
വന്നീടു കൂട്ടരേ നമ്മൾക്കൊന്നായ്
മാവേലി മന്നനായ് കാത്തിരിക്കാം.