ശബ്ദിക്കുക
നിങ്ങളുടെ നാവുകള്‍ ഇനിയും
മുദ്രവയ്ക്കപ്പെട്ടിട്ടില്ല
ശബ്ദിക്കുക,
വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്കു സ്വത്താണ്.
ഉറക്കെപ്പറയുക
ആത്മാവ് ഇപ്പോഴും നിങ്ങള്‍ക്ക്
നഷ്ടമായിട്ടില്ല
പ്രതികരിക്കുക
നിവര്ന്നുനില്ക്കാന് നട്ടെല്ല്
ഇനിയും ബാക്കിയാണ്.
കാലം കടുന്നുപോകും മുമ്പ്
പറയേണ്ടത് പറയുക
ശരീരവും മനസും കൈമോശം വരുംമുമ്പ്
പ്രതികരിക്കുക
സത്യം ഇനിയും മരിച്ചിട്ടില്ല
അതിനാല്‍ പറയുക
നിങ്ങള്‍ക്ക് ലോകത്തോട്
പറയാനുള്ളത് എന്തായാലും..