പുഴ.കോം > ഗ്രാമം > കത്തുകള്‍ > കൃതി

കത്തുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്തുകൾ

പ്രൊഫ.എസ്‌.സുലഭ

‘സമയം ഇല്ലാതാകുന്നത്‌ എങ്ങനെ’ എന്ന കുറിപ്പ്‌ നമ്മുടെ വർത്തമാനകാല സമൂഹം സശ്രദ്ധം ഉൾക്കൊളേളണ്ട ചിന്താശകലങ്ങളുടെ വാഗ്മിത്വമുളള ഒരേടായി ഞാൻ കാണുന്നു. ശ്രീ.ചവറ എം.ഗോപാലകൃഷ്ണന്റെ ജ്യോതിഷത്തെ സംബന്ധിച്ചുളള ശാസ്‌ത്രീയവും ആധികാരികവുമായ ലേഖനം ആലോചനാമൃതമാണ്‌. നമ്മുടെ ഋഷി തുല്യരായ കവികളും ശാസ്‌ത്രകാരന്മാരും മനനനിദിദ്ധ്യാസനങ്ങളിലൂടെ കണ്ടെത്തിയ ശാസ്‌ത്രതത്ത്വങ്ങൾ പടിഞ്ഞാറൻ മനീഷകൾക്കു സ്വന്തമാണെന്നു തെറ്റിദ്ധരിച്ചിട്ടുളള ധാരാളം ഭാരതീയരുണ്ട്‌. അവരോടു തോന്നുന്ന വികാരം സഹതാപമല്ലാതെ മറ്റൊന്നുമല്ല. അടിവേരുകൾ നഷ്ടമാകുന്ന നമുക്ക്‌ ഇതുപോലെ അർത്ഥഗർഭമായ ലേഖനങ്ങൾ അനുഗ്രഹമാണ്‌.

പ്രൊഫ.പി.മീരാക്കുട്ടി

ആഗസ്‌റ്റ്‌ ലക്കം‘ഗ്രാമത്തിൽ ഇന്ത്യൻ ജ്യോതിഷം കപടശാസ്‌ത്ര’മല്ലെന്നു സ്ഥാപിക്കാനുളള ചവറ എം.ഗോപാലകൃഷ്ണന്റെ തുടക്കം തന്നെ പാളി. ഗ്രഹിക്കുക എന്ന പദത്തിന്‌ ആകർഷിക്കുകയെന്ന അർത്ഥമില്ലാത്തതു തന്നെ കാരണം. (ശബ്ദതാരാവലി നോക്കുക) അടിതെറ്റിയാൽ ആനയും വീഴുമല്ലോ (25.8.ലെ പത്രം കാണുക) പ്‌ളൂട്ടോക്ക്‌ നവഗ്രറ്റപദവി നഷ്ടപ്പെടുകയും ചെയ്‌തു!

ഡോ.എം.ജി. ശശിഭൂഷൺ

ശൂരനാട്‌ രവി എഴുതിയ ‘ശൂരനാട്‌ എന്ന ഗ്രാമം’ താല്‌പര്യത്തോടെ വായിച്ചു. സേക്രഡ്‌ ലജൻഡ്‌സ്‌ എന്നറിയപ്പെടുന്ന ഐതിഹ്യകഥകൾ തുടർന്നും എഴുതണമെന്ന്‌ ലേഖകനോട്‌ സ്നേഹപൂർവ്വം നിർദ്ദേശിക്കുന്നു..

ജിജോ രാജകുമാരി

‘ഇന്ത്യൻ ജ്യോതിഷം കപട ശാസ്‌ത്രമല്ല’ ലേഖനം മികച്ചതായി.

ചേപ്പാട്‌ സോമനാഥൻ

മുഖക്കുറിപ്പ്‌ പത്രാധിപരുടെ നിലപാടു തറ പുരുഷാധിപത്യ സമൂഹ്യനീതിയുടേതാണെന്ന്‌ വളരെ വ്യക്തം. സ്ര്തീയോട്‌ കാരണ്യമാണ്‌ സ്നേഹമല്ല വേണ്ടെതെന്നു പറയുമ്പോൾ അതു തന്നെയാണ്‌ വെളിവാക്കുന്നത്‌. പുരുഷന്റെ കാരുണ്യത്തിൽ മാത്രം ജീവിക്കേണ്ടവളാണ്‌ സ്ര്തീ എന്ന വാദം തികച്ചും അപലപനീയമാണ്‌. സ്ര്തീയുടെ വ്യക്തത്വത്തെ അംഗീകരിയ്‌ക്കാതിരിക്കലുമാണത്‌.

പ്രൊ.പി.രഘുരാമൻനായർ

ആഗസ്‌റ്റിലെ മുഖക്കുറിപ്പ്‌(സമയം ഇല്ലാതാകുന്നത്‌ എങ്ങനെ) ഓരോ മലയാളിയും ചില്ലിട്ടു സൂക്ഷിക്കേണ്ടതാണ്‌. സാമൂഹിക ജീവിതത്തെ മനഃശാസ്‌ത്രപരമായി അപഗ്രഥിച്ച്‌ ലളിതമായ ഭാഷയിൽ, വൃഥാസ്ഥുലതയില്ലാതെ, ആവർത്തനവിരസതയില്ലാതെ ഇത്ര മനോഹരമായി ആവിഷ്‌കരിച്ചിട്ടുളള മുഖകുറിപ്പുകൾ വിരളമാണ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.