കവിത
നിലാവ് നിന്നെ ഉണർത്തി
പക്ഷേ,
നിഴൽ നിനക്ക് വിരൂപതയായിരുന്നു.
നിഴൽ യാചിച്ചു.
“നില്ക്കു! നിമിഷമെങ്കിലും....!”
നീയതു ശ്രദ്ധിച്ചില്ല.
ശ്രദ്ധ മുഴുവൻ നീലാകാശത്തായിരുന്നു.
എന്നാൽ,
നിഴലിനെക്കാൾ നിറം കുറഞ്ഞ നിന്നെ
നിലാവിനും അറിയാൻ കഴിഞ്ഞില്ല.
പ്രദീപ് അഷ്ടമിച്ചിറ