പുഴ.കോം > ഭൂമിക്കാരന്‍ > ഉപന്യാസം > കൃതി

തുളസീവനം സംസ്‌കൃതചിത്തനായ വാഗ്‌മി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

തയ്യാറാക്കിയത്‌ഃ ജെ.പി.വേളമാനൂർ, ശ്രീകല പൂതക്കുളം

സംസ്‌കൃതലോകത്തെ വെളളിനക്ഷത്രമായ തുളസീവനം സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗത്ത്‌ നിറഞ്ഞ്‌ നിൽക്കുന്ന മഹാപ്രസ്ഥാനമാണ്‌.

സംസ്ഥാന ചീഫ്‌ സെക്രട്ടറി, സംസ്ഥാനം മുഴുവൻ പ്രവർത്തനാധികാരമുളള കേരളത്തിലെ ഏക സർവ്വകലാശാലയായ സംസ്‌കൃത സർവ്വകലാശാലയുടെ പ്രഥമ വൈസ്‌ചാൻസിലർ തുടങ്ങിയ ഉത്‌കൃഷ്‌ട സ്ഥാനങ്ങൾ അലങ്കരിച്ചുകൊണ്ട്‌ ഔദ്യോഗികജീവിതത്തിൽനിന്ന്‌ വിരമിച്ച, മികച്ച ഭരണനിപുണനായ തുളസീവനം കർമ്മ കുശലതയാലും തന്റേടംകൊണ്ടും അതുല്യനാണ്‌.

സമൂഹത്തോടുളള ഉത്തരവാദിത്വം നിഷ്‌കാമമായി നിറവേറ്റുന്ന തുളസീവനത്തിന്‌ “സമൃദ്ധിയാൽ സജ്ജനമൂറ്റമാർന്നിടാപരോപകാരിക്കിതുതാൻ സ്വഭാവമാം” എന്ന കാളിദാസവചനം തന്നെ പ്രമാണം.

ഒരിക്കലെങ്കിലും തുളസീവനത്തെ അടുത്തറിയാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരർത്ഥത്തിൽ അദ്ദേഹം ആചാര്യനാണ്‌. മിതചസാരംചവചോഹി വാഗ്മിത എന്ന വിശേഷണത്തിന്‌ സർവ്വത്മനാ അർഹനായ തുളസീവനം പല മഹാപ്രസ്ഥാനങ്ങളുടെയും സാരത്ഥ്യം വഹിക്കുന്ന പ്രയത്‌നശീലനാണ്‌.

കാലുകൾക്കിടയിലാണ്‌ എട്ടുദിക്കുകൾ നാശമേറില്ലൊരുനാളും എന്ന അഹംഭാവമില്ലാത്ത അപൂർവ്വം ഭരണകർത്താക്കളിൽ പ്രമുഖനായ തുളസീവനം മാനവസ്‌നേഹത്തിന്റെ സജീവ പ്രതീകമാണ്‌.

തുളസീവന സംഗീത സൗരഭം ആസ്വദിക്കുന്ന മലയാളികൾക്ക്‌ ഒരിക്കലും മറക്കാനാകാത്ത മഹാവ്യക്തിത്വമായ തുളസീവനത്തെ ഏതാനും സാംസ്‌കാരിക നായകരുടെ വാക്കുകളിലൂടെ നമുക്ക്‌ നോക്കിക്കാണാം.

* ഇന്ത്യയിൽ അവശേഷിക്കുന്ന ചുരുക്കം സംസ്‌കൃത പണ്ഡിതരിൽ അഗ്രഗണ്യനാണ്‌ തുളസീവനം എന്നറിയപ്പെടുന്ന ആർ.രാമചന്ദ്രൻനായർ - കമലാസുറയ്യ (മാധവിക്കുട്ടി)

* സാംസ്‌കാരിക മേഖലയിലെ സംഭാവനകളുടെ പേരിലായിരിക്കും തുളസീവനം ഭാവിയിൽ അറിയപ്പെടുക. മോശവത്സലം ശാസ്‌ത്രീയാർക്ക്‌ ശേഷം ഇതുപോലെ ഭക്തിപ്രധാനമായ കൃതികൾ രചിച്ച മറ്റൊരു വാഗ്ഗേയകാരനില്ലല്ലോ. ആട്ടക്കഥകളും ഓർമ്മിക്കപ്പെടും. - ഡോ.ഡി.ബാബുപോൾ ഐ.എ.എസ്‌

* ഔദ്യോഗികമായ ഔന്നത്യം പലപ്പോഴും മനുഷ്യസ്‌നേഹത്തിന്‌ വിലങ്ങുതടിയാകാറുണ്ട്‌. കവിത്വവും പാണ്‌ഡിത്യവും തലക്കനത്തെ വിളിച്ചു വരുത്താറുണ്ട്‌. എന്നാൽ ഈ ദോഷങ്ങളിൽനിന്നെല്ലാം നിർമുക്തവും നിത്യമുക്തവുമായ മനീഷയുടെ ഉടമയാണ്‌ തുളസീവനം. - യൂസഫലി കേച്ചേരി

* വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കവിതയും നിരൂപണവും നന്നായി എഴുതുമായിരുന്ന തുളസീവനം ഗാനരചയിതാവും ഭക്തിമാർഗ്ഗസഞ്ചാരിയും നല്ല ബുദ്ധിമാനും പണ്‌ഡിതനും ധർമ്മതൽപ്പരനുമാണ്‌. - പ്രൊഫ. എസ്‌.ഗുപ്‌തൻനായർ

* തുളസീവനം എന്ന പേരിൽ സംസ്‌കൃതകൃതികളും മല്ലിനാഥൻ എന്നപേരിൽ മലയാള രചനകളും നടത്തിയിട്ടുളള ആർ.രാമചന്ദ്രൻനായർ ആർഷദർശനത്തേയും ആധുനിക സംസ്‌കൃതിയേയും സമന്വയിപ്പിക്കുന്ന ഉജ്ജ്വല പ്രഭാഷകനാണ്‌. - പ്രൊഫ.ടോണി മാത്യു

* വ്യക്തിഗതമായ നന്മയും മേന്മയും അസാധാരണ പാടവത്തോടെ എവിടെയും എപ്പോഴും കാണാനും അതിനെ ഉൾക്കൊളളാനും ഉളളുതുറന്ന്‌ അഭിനന്ദിക്കാനും കഴിവുറ്റ മേധയും പ്രതിഭയും സമഞ്ഞ്‌ജസമായി സമഭാവത്തിൽ സമ്മേളിക്കുന്ന സമാദരണീയമായ സമദർശിതയുടെ വിലാസരംഗമാണ്‌ ഉദാത്തമായ ഗാംഭീര്യവും ഉദാരമായ സരളവും കൈമുതലായ തുളസീവനം - മഹാകവി മുതുകുളം ശ്രീധരൻ

* സംഗീത രചയിതാവ്‌ എന്ന നിലയിലും ആട്ടക്കഥാകർത്താവ്‌ എന്ന നിലയിലും വ്യാപക പ്രശസ്‌തിനേടിയിട്ടുളള തുളസീവനം ദക്ഷിണേന്ത്യൻ സംഗീതത്തിന്‌ വിലപ്പെട്ട സംഭാവന നൽകിയിട്ടുളള ഒരു വാഗ്ഗേയകാരൻ എന്ന യശസ്സും നേടിയിട്ടുണ്ട്‌ - ഡോ.കെ.മഹേശ്വരൻനായർ

* തുളസീമാലികയെന്ന ആപാതമധുരകൃതികളും മുക്തകമാലയെന്ന ആലോചനാമൃത കൃതികളും മാറിലണിഞ്ഞ്‌ വാണീദേവി തുളസീവനം എന്ന ഭക്തനെ അനുഗ്രഹിച്ചിരിക്കുന്നു. - ഡോ.എം.ലീലാവതി

* മൂന്നര ദശാബ്‌ദത്തോളം നീണ്ട സർക്കാർ ജീവനത്തിനിടയ്‌ക്ക്‌ ഞാൻ പരിചയപ്പെട്ട സീനിയർ ഐ.എ.എസ്‌ കാരുടെ കൂട്ടത്തിൽ പാണ്ഡിത്യവും കഴിവും മനുഷ്യപ്പറ്റുമുളള ആളാണ്‌ ആർ.രാമചന്ദ്രൻനായർ. സഹായം അഭ്യർത്ഥിച്ചെത്തുന്ന ആർക്കും-അവർ ഏതു കക്ഷിക്കാരായാലും ജാതിക്കാരായാലും-ചെയ്യാവുന്ന സഹായം ചെയ്‌തുകൊടുക്കാൻ മടിയില്ലാത്ത അദ്ദേഹത്തിന്‌ ശത്രുക്കളായിത്തീർന്നവരുടെ കൂട്ടത്തിൽ അങ്ങനെ സഹായം ലഭിച്ചവരുമുണ്ടായി! - ജി.എം.പണിക്കർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.