പുഴ.കോം > ഭൂമിക്കാരന്‍ > ഉപന്യാസം > കൃതി

അറിയാനുളള അവകാശ നിയമം 2005

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഭൂമിക്കാരൻ

ലേഖനം

2005 ജൂൺ 15-ന്‌ പാർലമെന്റ്‌ അംഗീകരിച്ച 2005-ലെ വിവരം അറിയാനുളള അവകാശനിയമം ഒക്‌ടോബർ 12 മുതൽ കേരള സംസ്ഥാനത്ത്‌ നിലവിൽവന്നു. ഈ നിയമത്തിൽ അടങ്ങിയിട്ടുളള പൊതുവായ കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ അറിഞ്ഞിരിക്കുകയും അന്വേഷിക്കുകയും ചെയ്യണം.

1. ‘വിവരം’ എന്ന നിർവ്വചനത്തുൽ, താഴെ കൊടുത്തിട്ടുളള കാര്യങ്ങൾ പെടുന്നു. നിലവിൽ പ്രാബല്യത്തിലുളള ഏതു നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏതു രൂപത്തിലും ലഭ്യമാക്കാവുന്ന രേഖകൾ, പ്രമാണങ്ങൾ, കുറിപ്പുകൾ, പേപ്പറുകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പത്രക്കുറിപ്പുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ്‌ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, മാതൃകകൾ തുടങ്ങിയ വസ്‌തുക്കൾ ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച്‌ ഏതെങ്കിലും ഇലക്‌ട്രോണിക്‌ രൂപത്തിൽ ശേഖരിച്ചിട്ടുളള വസ്‌തുക്കൾ എന്നിവ.

2. ‘പൊതു അധികാരി’ എന്നതിൽ

(1) ഭരഘടന പ്രകാരമോ, അതിന്റെ കീഴിലോ പാർലമെന്റ്‌&നിയമസഭ നിർമ്മിച്ച ഏതെങ്കിലും നിയമത്താലോ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച ഉത്തരവ്‌&വിജ്ഞാപനം അനുസരിച്ചോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ സ്വയം ഭരണാധികാരമുളള സ്ഥാപനങ്ങളുടെ ഭരണാധികാരി&അധികാരി.

(2) പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാർ ഫണ്ടിൽനിന്നും യഥാർത്ഥത്തിൽ ധനസഹായം നൽകുന്നതോ സർക്കാരിന്റെ നിയന്ത്രണത്തിലുളളതോ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉളളതോ ആയ സ്ഥാപനങ്ങൾ.

(3) യഥാർത്ഥത്തിൽ ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടനകൾ, തുടങ്ങിയവ ഉൾപ്പെടുന്നു.

3. ‘രേഖ’ എന്നാൽ

(1) ഫയലുകൾ, പ്രമാണങ്ങൾ, കയ്യെഴുത്തുപ്രതികൾ

(2) പ്രമാണത്തിന്റെ മൈക്രോഫിലിം, മൈക്രോഫിഷേ, ഫാസിമിലി പകർപ്പുകൾ

(3) മൈക്രോഫിലിമിൽ ശേഖരിച്ചിട്ടുളള പ്രതിബിംബങ്ങളും അവയുടെ പുനരുൽപ്പാദനവും

(4) കമ്പ്യൂട്ടർ വഴിയോ, മറ്റേതെങ്കിലും യന്ത്രത്താലോ നിർമ്മിക്കുന്ന രേഖകൾ എന്നർത്ഥമാക്കേണ്ടതാണ്‌.

4. ‘അറിയാനുളള അവകാശം’ എന്നതിന്‌

(1) പൊതു അധികാരിയുടെ നിയന്ത്രണത്തിൻ കീഴിലോ, കൈവശമോ ഉളള വിവരങ്ങൾ ലഭിക്കുന്നതിനുളള അവകാശം

(2) കുറിപ്പുകൾ, പ്രമാണങ്ങൾ, രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (ഭാഗികമായോ, മുഴുവനായോ) എടുക്കുന്നതിനുളള അവകാശം

(3) ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തി മാതൃകകൾ എടുക്കുന്നതിനുളള അവകാശം

(4) കമ്പ്യൂട്ടറിലോ, അതുപോലുളള മറ്റു സംവിധാനങ്ങളിലോ ശേഖരിച്ചുവച്ചിട്ടുളള വിവരങ്ങൾ, ഡിസ്‌ക്കുകൾ, ഫ്‌ളോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ, തുടങ്ങിയവയുടെ രൂപത്തിലുളള പ്രിന്റുകൾ എന്നിവ ലഭിക്കുന്നതിനുളള അവകാശം എന്നിവ

5. വിവരങ്ങൾ ലഭിക്കുന്നതിന്‌ ചെയ്യേണ്ട കാര്യങ്ങൾ

(1) പ്രത്യേകം ഒഴിവാക്കപ്പെട്ടിട്ടുളളവയൊഴികെയുളള വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി. ആവശ്യമായ രേഖകളുടെ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട്‌ മലയാളത്തിൽ തയ്യാറാക്കിയ അപേക്ഷ 10 രൂപ (സംഖ്യ പൊതു അധികാരിയുടെ ആഫീസിൽ അടച്ചാൽ മതിയാകും) ഫീസ്‌ സഹിതം വിവരങ്ങള ലഭിക്കേണ്ട ആഫീസിലെ അധികാരിക്ക്‌ നൽകേണ്ടതാണ്‌.

(2) വിവരങ്ങൾ അടങ്ങിയ സാധാരണ പേജുകൾക്ക്‌ വലിപ്പത്തിലുളള ഓരോ പേജിനും രണ്ടു രൂപാവീതം ഫീസ്‌ നൽകണം. വലിപ്പം കൂടുതലുളള പേജുകൾക്ക്‌ യഥാർത്ഥ ചെലവ്‌ നൽകേണ്ടതാണ്‌.

(3) രേഖകൾ പരിശോധിക്കുന്നതിന്‌ ആദ്യത്തെ ഒരു മണിക്കൂറിന്‌ ഫീസ്‌ ഒന്നുംതന്നെ നൽകേണ്ടതില്ല. എന്നാൽ തുടർന്നുളള ഓരോ അരമണിക്കൂറിനും 10 രൂപ വീതം ഫീസ്‌ നൽകണം.

(4) സി ഡി, ഫ്‌ളോപ്പി തുടങ്ങിയവയ്‌ക്ക്‌ 50 രൂപ വീതം നൽകേണ്ടതാണ്‌.

(5) ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുളളവർ, തെളിവുസഹിതം അപേക്ഷിച്ചാൽ, മേൽ ഇനങ്ങളിൽ ഉളള യാതൊരുവിധ ഫീസും നൽകേണ്ടതില്ല.

(6) അപേക്ഷകനെ ബന്ധപ്പെടുന്നതിനാവശ്യമായ വിവരങ്ങള അല്ലാതെ അപേക്ഷയ്‌ക്കുളള കാരണങ്ങളോ, മറ്റേതെങ്കിലും വിവരങ്ങളോ അപേക്ഷയിൽ കാണിക്കേണ്ടതല്ല. ആ വിവരങ്ങൾ കാണിക്കണമെന്ന്‌ അധികാരികൾക്ക്‌ നിർബന്ധിക്കാനും പാടുളളതല്ല.

6. നടപടിക്രമം

(1) ആവശ്യപ്പെട്ട വിവരമോ, വിവരങ്ങളിൽ ഏതെങ്കിലുമോ, മറ്റേതെങ്കിലും പൊതു അധികാരിയിൽനിന്ന്‌ ശേഖരിക്കേണ്ടതുണ്ടെങ്കിൽ അതിനായുളള കത്ത്‌ പരമാവധി അഞ്ചുദിവസത്തിനുളളിൽ അയയ്‌ക്കേണ്ടതും, അങ്ങനെ അയച്ച വിവരം ഉടനെതന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്‌.

(2) പരമാവധി 30 ദിവസത്തിനുളളിൽ വിവരങ്ങൾ നൽകുകയോ, സാധ്യമല്ലെങ്കിൽ കാര്യകാരണസഹിതം നിരസിക്കുകയോ ചെയ്യേണ്ടതാണ്‌.

(3) ആവശ്യപ്പെട്ട വിവരങ്ങൾ ഒരു വ്യക്തിയുടെ ജീവനും ശരീരത്തിനും അപകടം വരുത്തിവയ്‌ക്കുന്നതിനെ സംബന്ധിച്ചുളളതാണെങ്കിൽ, അത്തരം അപേക്ഷ കിട്ടി 48 മണിക്കൂറിനുളളിൽ തന്നെ വിവരം നൽകിയിരിക്കണം.

(4) മേൽ സമയപരിധികൾക്കുളളിൽ (30 ദിവസം, 48 മണിക്കൂർ) വിവരങ്ങൾ നൽകുകയോ, നിരസിക്കുകയോ ചെയ്യാത്ത പക്ഷം, അപേക്ഷ നിരസിച്ചതായി കണക്കാക്കേണ്ടതാണ്‌.

(5) വിവരങ്ങൾ നൽകുന്നതിന്‌ കൂടുതൽ ഫീസ്‌ വേണ്ടിവരുന്ന പക്ഷം, ആ വിവരം അപേക്ഷകനെ ഉടനടി അറിയിക്കണം. അങ്ങിനെ ആവശ്യപ്പെടുന്ന തീയതി മുതൽ ഫീസ്‌ അടയ്‌ക്കുന്ന സമയംവരെയുളള ദിവസം കൂടി കണക്കിലെടുത്ത്‌ 30 ദിവസത്തെ പരിധിയിൽനിന്ന്‌ ഒഴിവാക്കേണ്ടതാണ്‌.

(6) അപേക്ഷ നിരസിക്കുന്നപക്ഷം അതിനുളള കാരണവും, അപ്പീൽ ബോധിപ്പിക്കുന്നതിനുളള കാലയളവും, അപ്പീൽ അധികാരിയുടെ പൂർണ്ണ വിവരങ്ങളും കൂടി അപേക്ഷകനെ അറിയിച്ചിരിക്കണം.

(7) ഒഴിവാക്കപ്പെട്ടിട്ടുളള വിവരങ്ങളിൽ, അനുവദിക്കാവുന്നത്രയും വിവരങ്ങൾ നൽകേണ്ടതും, ആ വിവരം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്‌.

(8) അപേക്ഷതീയതിക്ക്‌ 20 വർഷം മുമ്പുവരെയുളള വിവരങ്ങൾ ലഭിക്കാൻ അർഹതയുണ്ട്‌.

7. (1) ന്യായമായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ, തെറ്റായതോ അപൂർണ്ണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുകയോ, വിവരങ്ങൾ നശിപ്പിക്കുകയോ, മറ്റോ ചെയ്‌താൽ അപേക്ഷ സ്വീകരിച്ച തീയതി മുതൽ വിവരങ്ങൾ ലഭ്യമാക്കിയ തീയതിവരെയുളള ഓരോ ദിവസത്തിനും 250 രൂപ വീതം (പരമാവധി ഇരുപത്തയ്യായിരം രൂപ) പൊതു അധികാരിയുടെ മേൽ ശിക്ഷയായി ചുമത്തുന്നതാണ്‌.

(2) ശിക്ഷ ചുമത്തപ്പെട്ട കേന്ദ്ര&സംസ്ഥാന പൊതു അധികാരികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്‌ ശുപാർശ ചെയ്യാൻ കേന്ദ്ര&സംസ്ഥാന ചീഫ്‌ ഇൻഫർമേഷൻ കമ്മീഷന്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.

8. (1) കോടതിയിൽ ഈ നിയമത്താലുളള യാതൊരുവിധ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാൻ പാടുളളതല്ല.

ഭൂമിക്കാരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.